Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോത്ഘാടനം നാളെ
10/02/2016

വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിന് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോത്ഘാടനം നാളെ 9.30ന് കെ.അജിത്ത് എം.എല്‍.എ നിര്‍വ്വഹിക്കും. ചടങ്ങില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് അദ്ധ്യക്ഷത വഹിക്കും. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്‍ ശ്രീകുമാരന്‍ നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഡി.രഞ്ജിത്ത് കുമാര്‍, ഹയര്‍സെക്കന്ററി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മിനി.എസ്, ഡെപ്യൂട്ടി ഡയറക്ടര്‍ സന്തോഷ്.സി.എ, പി.ടി.എ പ്രസിഡന്റ് ടി.കെ.രാധാകൃഷ്ണന്‍, സ്‌കൂള്‍ ലീഡര്‍ പാര്‍വ്വതി.ബി.എച്ച് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ പി.പി.ശ്രീദേവി സ്വാഗതവും ഹെഡ്മാസ്റ്റര്‍ പി.കെ.ഹരിദാസ് കൃതജ്ഞതയും അര്‍പ്പിക്കും.