Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വില്ലുവണ്ടി യാത്രയുടെ 125-ാമത് വാര്‍ഷികാഘോഷം നടത്തും
03/11/2018

വൈക്കം: അധ:സ്ഥിത-പിന്നോക്ക ജനവിഭാഗങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനായി 1893-ല്‍ മഹാത്മാ അയ്യന്‍കാളി വെങ്ങാനൂരിലെ നാട്ടുവഴികളില്‍ നിന്ന് കവടിയാറിലെ രാജവീഥിയിലേക്ക് നടത്തിയ വില്ലുവണ്ടി യാത്രയുടെ 125-ാമത് വാര്‍ഷികാഘോഷം കെ.പി.എം.എസ് വൈക്കം, തലയോലപ്പറമ്പ് യൂണിയന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ 5ന് സാംസ്‌കാരിക ഘോഷയാത്രയോടും പൊതുസമ്മേളനത്തോടും കൂടി വൈക്കത്തും തലയോലപ്പറമ്പിലും നടത്തും. വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ 4 മണിക്ക് വലിയകവലയില്‍ നിന്ന് സാംസ്‌കാരികഘോഷയാത്ര ആരംഭിക്കും. 5 മണിക്ക് ബോട്ടുജെട്ടി മൈതാനിയില്‍ഘോഷയാത്ര അവസാനിക്കും. തലയോലപ്പറമ്പ് യൂണിയന്റെ നേതൃത്വത്തില്‍ 3 മണിക്ക് ആശുപത്രികവലയില്‍ നിന്ന് സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. 4 മണിക്ക് പ്രൈവറ്റ് സ്റ്റാന്റിന് സമീപത്ത് പൊതുസമ്മേളനം നടക്കും. ഇരു സമ്മേളനങ്ങളും എം.എല്‍.എ സി.കെ ആശ ഉദ്ഘാടനം ചെയ്യും. വൈക്കത്ത് സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ 5.30ന് നടക്കുന്ന പൊതുസമ്മേളനത്തിന് പി.കെ രഘുവരന്‍ അദ്ധ്യക്ഷത വഹിക്കും. പ്ലാനിങ്ങ് ബോര്‍ഡ് മുന്‍ മെമ്പര്‍ സി.പി ജോണ്‍ മുഖ്യപ്രഭാഷണം നടത്തും. മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.ശശിധരന്‍ പ്രതിഭകളെ ആദരിക്കും. കെ.പി.എം.എസ് വൈസ് പ്രസിഡന്റ് അഡ്വ. എ.സനീഷ് കുമാര്‍ ജന്മദിനസന്ദേശം നല്‍കും. ശശി നാനാടം, ഉല്ലല മധു, അഡ്വ. വി.വി സത്യന്‍, അഭിലാഷ് മുരിപ്പത്ത് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് 7.30ന് സ്‌നേഹവിരുന്നും 8 മണിക്ക് കലാസന്ധ്യയും നടത്തും. തലയോലപ്പറമ്പില്‍ വൈകുന്നേരം 5ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന് സംഘാടക സമിതി ചെയര്‍മാന്‍ പി.ശശിധരന്‍ അദ്ധ്യക്ഷത വഹിക്കും. റ്റി.കെ കൃഷ്ണന്‍കുട്ടി സ്വാഗതമാശംസിക്കും. അനില്‍ കാരിക്കോട് സഭാസന്ദേശം നല്‍കും. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ വിദ്യാഭ്യാസ അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്തംഗം കലമങ്ങാട്ട്, ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറി എം.കെ ഷിബു, ഫാദര്‍ ജോണ്‍ പുതുവ, അബ്ദുള്‍ റഹിം മുസലിയാര്‍, വിജയമ്മ ബാബു തുടങ്ങിയവര്‍ സംസാരിക്കും.