Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാഗോപാലമന്ത്രാര്‍ച്ചന ഭക്തി നിര്‍ഭരമായി.
02/11/2018
മോഴിക്കോട് ക്ഷേത്രത്തില്‍ സപ്താഹയജ്ഞത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് നടത്തിയ വിദ്യാഗോപാല മന്ത്രാര്‍ച്ചനയുടെ ദീപപ്രകാശനം തന്ത്രി ഹംസാനന്ദന്‍ നിര്‍വഹിക്കുന്നു.

വൈക്കം: കണ്ണുകെട്ടുശ്ശേരി 115-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖയുടെ മോഴിക്കോട് ശ്രീകുമാരമംഗലപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി നടത്തിയ വിദ്യാഗോപാലമന്ത്രാര്‍ച്ചന ഭക്തി നിര്‍ഭരമായി. അന്‍പതിലധികം കുട്ടികളാണ് ദീപങ്ങള്‍ തെളിയിച്ച് താലത്തില്‍ പുഷ്പങ്ങളുമായി വിദ്യയുടെ ചൈതന്യത്തിനായി മന്ത്രാര്‍ച്ചന നടത്തിയത്. തന്ത്രി ഹംസാനന്ദന്‍ വിദ്യാഗോപാലമന്ത്രാര്‍ച്ചനയുടെ ദീപപ്രകാശം നടത്തി. യജ്ഞാചാര്യന്‍ മുണ്ടക്കയം മധു, മഹേഷ് ശാന്തി, ഗിരീഷ് ശാന്തി, ക്ഷേത്രം പ്രസിഡന്റ് പി.വി. റോയി, സെക്രട്ടറി സലിന്‍കുമാര്‍, ഗോപാലകൃഷ്ണന്‍, ജയരാജ്, ജ്യോതിഷ്, ഷിബു, പ്രവീണ്‍, അനുമോദ്്, അമ്പിളി, അനിരുദ്ധന്‍ എന്നിവര്‍ നേതൃത്വം നല്‍കി.