Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഞ്ച് നില അലങ്കാരപ്പന്തല്‍ നിര്‍മ്മിക്കും.
02/11/2018
അഷ്ടമി ദിവസം ഉദയനാപുരത്തപ്പനും പരിവാരങ്ങള്‍ക്കും വരവേല്‍പ്പ് നല്‍കാന്‍ വടക്കേനടയില്‍ സ്ഥാപിക്കുന്ന അഷ്ടമി വിളക്കു പന്തലിന്റെ നിര്‍മ്മാണം വിജയാ ഫാഷന്‍ ജ്വല്ലറി ഉടമ ജി. വിനോദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കത്തഷ്ടമി ദിവസം രാത്രിയില്‍ എഴുന്നള്ളുന്ന ഉദയനാപുരത്തപ്പനും കൂട്ടുമ്മേല്‍ ഭഗവതിക്കും, ശ്രീനാരായണപുരത്തപ്പനും വടക്കേനടയില്‍ വരവേല്‍പ്പ് നല്‍കാന്‍ വിളക്കുവയ്പ്പ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഞ്ച് നില അലങ്കാരപ്പന്തല്‍ നിര്‍മ്മിക്കും. ദീപാലങ്കാരങ്ങളോടെ ക്ഷേത്ര മാതൃകയില്‍ നിര്‍മ്മിക്കുന്ന പന്തലിന് ആറ് ലക്ഷം രൂപയാണ് ചെലവ്. വടക്കേനട വിളക്കു വയ്പ്പ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെയാണ് പന്തല്‍ നിര്‍മ്മിക്കുന്നത്. വടക്കേനട പി. ഡബ്ല്യൂ. ഡി. ഓഫീസിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് പന്തല്‍ നിര്‍മ്മിച്ച് വരവേല്‍പ്പ് ഒരുക്കുന്നത്. വടക്കേനട ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയില്‍ പന്തലിന്റെ നിര്‍മ്മാണോദ്ഘാടനം വിജയാ ഫാഷന്‍ ജ്വല്ലറി ഉടമ ജി.വിനോദ് നിര്‍വഹിച്ചു. പ്രസിഡന്റ് രൂപേഷ് ആര്‍. നായര്‍, സെക്രട്ടറി ശ്രീഹര്‍ഷന്‍, വൈസ് പ്രസിഡന്റ് പി.ഷാജി, ജോയിന്റ് സെക്രട്ടറി കെ.ആര്‍. രാധാകൃഷ്ണന്‍, ട്രഷറര്‍ ടി.എം. ബിനോയ്, രക്ഷാധികാരികളായ പി അജിത് കുമാര്‍, എം.കെ. സുകുമാരന്‍, ചന്ദ്രശേഖരന്‍, പി.ആര്‍.പീതാംബരന്‍ എന്നിവര്‍ പങ്കെടുത്തു.