Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചികില്‍സാ സഹായവും വീല്‍ച്ചെയര്‍ വിതരണവും നടത്തി.
02/11/2018
നക്കംതുരുത്ത് സെയ്യിദ് മുത്തുക്കോയ തങ്ങള്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തന പദ്ധതി സി.കെ.ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉദയനാപുരം നക്കംതുരുത്ത് സെയ്യിദ് മുത്തുക്കോയ തങ്ങള്‍ വെല്‍ഫെയര്‍ ആന്‍ഡ്് ചാരിറ്റബിള്‍ സൊസൈറ്റിയുടെ കാരുണ്യവര്‍ഷം 2018 ന്റെ ഭാഗമായി നിര്‍ധന വിഭാഗങ്ങള്‍ക്ക് ചികില്‍സാ സഹായവും അംഗവൈകല്യം നേരിട്ടവര്‍ക്ക് വീല്‍ച്ചെയര്‍ വിതരണവും നടത്തി. സമ്മേളനം സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എസ്.എം.സി.എസ്. ചെയര്‍മാന്‍ അബ്ദുള്‍ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. വീല്‍ച്ചെയര്‍ വിതരണം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരനും ചികില്‍സാ സഹായം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനനും, വിദ്യാഭ്യാസ ധനസഹായം ഡി.വൈ.എസ്.പി. കെ.സുബാഷും നടത്തി. എന്‍.അനില്‍ ബിശ്വാസ്, അബ്ദുള്‍ റഹിം സഖാഫി, കൊച്ചുമുഹമ്മദ് മൗലവി, കെ.എസ്്. സജീവ്, തരണി ഡി.നാരായണന്‍ നമ്പൂതിരി, താജുദ്ദീന്‍ പുളിംതറയില്‍, അബ്ദുള്‍ ജലീല്‍, രാജശേഖരന്‍ നായര്‍, ജി.നാരായണന്‍കുട്ടി, വി.ജയന്‍, ശശികല എന്നിവര്‍ പ്രസംഗിച്ചു.