Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം -എറണാകുളം ദീര്‍ഘദൂര യാത്രാ ബോട്ട് നീരണിയുന്നു.
02/11/2018

വൈക്കം: വൈക്കം -എറണാകുളം ദീര്‍ഘദൂര യാത്രാ ബോട്ട് നീരണിയുന്നു. ഇന്നലെ വൈക്കം -തണ്ണീര്‍മുക്കം ജലപാതയില്‍ ബോട്ട് ട്രയല്‍ റണ്‍ നടത്തി. നൂറിലധികം യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന കേരളത്തിലെ ആദ്യത്തെ യാത്രാബോട്ടാണ് വേഗ-120. എയര്‍കണ്ടീഷന്‍ ചെയ്ത നാല്‍പ്പതു സീറ്റുകളുള്ള ക്യാബിനും എണ്‍പത് ഓഡിനറി സീറ്റുകളുമാണ് ഇതിനുള്ളത്. ആധുനിക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് വേഗയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. രണ്ട് എഞ്ചിനുകളും ഇലക്‌ട്രോണിക്, ഹൈഡ്രോളിക് സംവിധാനത്തിലുള്ള രണ്ട് സ്റ്റിയറിങ്ങുകളും ഇതിനുണ്ട്. ഒന്നേമുക്കാല്‍ മണിക്കൂര്‍ കൊണ്ട് വൈക്കത്തു നിന്നും എറണാകുളത്ത് എത്തും. ഓഫീസ് ജീവനക്കാര്‍ക്ക് വൈക്കത്തു നിന്നും എറണാകുളത്ത് എത്താന്‍ കഴിയുന്ന തരത്തിലും വൈകുന്നേരം മടങ്ങി വരാനും കഴിയുന്ന തരത്തില്‍ രണ്ടു ട്രിപ്പുകളാണ് ഉണ്ടാവുക. ബാക്കിസമയങ്ങളില്‍ എറണാകുളത്ത് തന്നെ ബോട്ട് സര്‍വ്വീസ് നടത്തും. പെരുമ്പളം-പാണാവള്ളി-തേവര-വൈറ്റില ഹബ്ബ് എന്നിവിടങ്ങളില്‍ ആയിരിക്കും സ്റ്റോപ്പുകള്‍ ഉണ്ടാവുക. ഈ സ്ഥലങ്ങളില്‍ എല്ലാം മറുകരയിലേക്ക് കണക്ഷന്‍ ബോട്ടുകള്‍ ഉണ്ടാവും. കെ.എസ്.ആര്‍.ടി.സി നിരക്കിനേക്കാള്‍ കുറഞ്ഞ യാത്ര നിരക്കായിരിക്കും ഈടാക്കുക എന്ന് ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍ പറഞ്ഞു. ട്രയല്‍ റണ്ണില്‍ സി.കെ ആശ എം.എല്‍.എ, അഡ്വ. എ.എം ആരിഫ് എം.എല്‍.എ തുടങ്ങിയവരും ഉണ്ടായിരുന്നു. 4ന് വൈകുന്നേരം ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും.