Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാമജപ പ്രാര്‍ത്ഥനാ യജ്ഞം നടത്തി.
31/10/2018
ഉദയനാപുരം തെക്കേമുറി 958 -ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം ഹാളില്‍ നടത്തിയ നാമജപ പ്രാര്‍ത്ഥനായജ്ഞം.

വൈക്കം: എന്‍.എസ്.എസ് ന്റെ പതാകദിനാചരണത്തോടനുബന്ധിച്ച് താലൂക്കിലെ 97 കരയോഗങ്ങളിലും ബുധനാഴ്ച രാവിലെ വിശ്വാസ സംരക്ഷണ നാമജപ പ്രാര്‍ത്ഥനാ യജ്ഞം നടത്തി. കരയോഗം ഹാളില്‍ അയ്യപ്പന്റെ ചിത്രം അലങ്കരിച്ചു വച്ച് ദീപം തെളിയിച്ച ശേഷമാണ് നാമജപ പ്രാര്‍ത്ഥനാ യജ്ഞം നടത്തിയത്. നൂറുകണക്കിന് കരയോഗാംഗങ്ങള്‍ പങ്കെടുത്തു.

958 -ാം നമ്പര്‍ തെക്കേമുറി ഉദയനാപുരം എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നാമജപ പ്രാര്‍ത്ഥനായജ്ഞത്തിന് യൂണിയന്‍ കമ്മിറ്റി അംഗം അയ്യേരി സോമന്‍, പ്രസിഡന്റ് ജി.വി.കെ. നായര്‍, സെക്രട്ടറി രവികുമാര്‍, വൈസ് പ്രസിഡന്റ് വിക്രം കുമാര്‍ നായര്‍, ഹരികുമാര്‍, സതി ജയകുമാര്‍, ഗിരിജ മണികണ്ഠന്‍, ഗോപാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ചെമ്മനത്തുകര 1173 -ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ ആധ്യാത്മിക പഠനകേന്ദ്രത്തില്‍ നടത്തിയ നാമജപ പ്രാര്‍ത്ഥനായജ്ഞം പ്രസിഡന്റ് പി.എം. ശശിധരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹരിഹരന്‍, സെക്രട്ടറി രാകേഷ് ടി. നായര്‍, ശ്രീകാന്ത് പെരുമ്പള്ളി, രാധാകൃഷ്ണന്‍ നായര്‍, വനിതാ സമാജം പ്രസിഡന്റ് ഷീലാ അനില്‍ കുമാര്‍, സെക്രട്ടറി മായാ രാജേന്ദ്രന്‍, സിന്ധു രമേശ്, ചന്ദ്രന്‍ ജി. നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പടിഞ്ഞാറ്റുംചേരി വടക്കേമുറി 1880 -ാം നമ്പര്‍ വി.കെ. വേലപ്പന്‍ മെമ്മോറിയല്‍ എന്‍.എസ്.എസ്. കരയോഗം ഹാളില്‍ നടത്തിയ നാമജപ പ്രാര്‍ത്ഥനാ യജ്ഞത്തിന് രുക്മിണി അമ്മ പാരായണം നടത്തി. പ്രസിഡന്റ് കെ.പി. രവികുമാര്‍, രാജഗോപാല്‍, ശ്രീഹര്‍ഷന്‍, ശിവകുമാര്‍, എം.എസ്. മധു, സുരേഷ്, അരുണ്‍ കുമാര്‍, പ്രേം കുമാര്‍, വനിതാ സമാജം ഭാരവാഹികളായ ശാന്തകുമാരി, കല, ഗിരിജ എന്നിവര്‍ നേതൃത്വം നല്‍കി.

പടിഞ്ഞാറെക്കര 1403 -ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ പതാകദിനാചരണവും വിശ്വാസ സംരക്ഷണ നാമജപ യജ്ഞവും നടത്തി. കരയോഗം ഹാളില്‍ നടന്ന പ്രാര്‍ത്ഥനായജ്ഞത്തിന് പ്രസിഡന്റ് പി.കെ. സുധാകരന്‍, സെക്രട്ടറി കെ.പി. രഘുനാഥന്‍, വനിതാ സമാജം പ്രസിഡന്റ് ഇന്ദിരാദേവി, സെക്രട്ടറി ജ്യോതി ലക്ഷ്്മി എന്നിവര്‍ നേതൃത്വം നല്‍കി.

ഉല്ലല 737 -ാം നമ്പര്‍ എന്‍.എസ്്.എസ്്്. കരയോഗത്തിന്റെ നേതൃത്വത്തില്‍ പതാകദിനാചരണവും വിശ്വാസ സംരക്ഷണ നാമജപ യജ്ഞവും നടത്തി. കരയോഗം പ്രസിഡന്റ് എന്‍.രാമചന്ദ്രന്‍ പിള്ള പതാക ഉയര്‍ത്തി പ്രതിജ്ഞ പുതുക്കി. സെക്രട്ടറി കെ.ടി. സത്യനാഥപ്പണിക്കര്‍, വനിതാ സമാജം പ്രസിഡന്റ് സിന്ധു സുരേഷ്, സെക്രട്ടറി ശ്രീവിദ്യ എന്നിവര്‍ നേതൃത്വം നല്‍കി.