Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവോത്ഥാന ചരിത്ര സ്മൃതി സംഗമം പരിപാടി സംഘടിപ്പിക്കും
31/10/2018

വൈക്കം: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷിക ദിനമായ നവംബര്‍ 12ന് ജോയിന്റ് കൗണ്‍സിലിന്റെ സാംസ്‌കാരിക വിഭാഗമായ നന്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നവോത്ഥാന ചരിത്ര സ്മൃതി സംഗമം എന്ന പരിപാടി സംഘടിപ്പിക്കും. സി.പി.ഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണ യോഗം വൈക്കം ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസില്‍ വച്ചു നടത്തി. എ.ഐ.റ്റി.യൂ.സി കോട്ടയം ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ യോഗം ഉദ്ഘാടനം ചെയ്തു. നന്മ സാംസ്‌കാരിക വേദിയുടെ സംസ്ഥാന കണ്‍വീനര്‍ ജയചന്ദ്രന്‍ കല്ലിങ്കല്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, എ.ഐ.വൈ.എഫ് കോട്ടയം ജില്ലാ സെക്രട്ടറി പി.പ്രദീപ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.ആര്‍ രഘുദാസ് തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതിയുടെ രക്ഷാധികാരികളായി സി.കെ ശശിധരന്‍, സി.കെ ആശ എം.എല്‍.എ, ടി.എന്‍ രമേശന്‍, പി.സുഗതന്‍, ആര്‍.സുശീലന്‍ എന്നിവരെയും ചെയര്‍മാനായി എം.ഡി ബാബുരാജിനെയും ജനറല്‍ കണ്‍വീനറായി ആര്‍.സുരേഷിനെയും, 101 അംഗ സംഘാടകസമിതിയെയും യോഗം തിരഞ്ഞെടുത്തു.