പതാക ദിനം ആചരിച്ചു
31/10/2018
താലൂക്ക് എന്‍.എസ്.എസ്. യൂണിയന് ആസ്ഥാനത്ത് യൂണിയന് പ്രസിഡന്റ് ഡോ. സി.ആര്. വിനോദ് കുമാര്‍ പതാക ഉയര്‍ത്തുന്നു.
വൈക്കം: നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 104 -ാമത് പതാക ദിനം താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെയും 97 കരയോഗങ്ങളുടെയും നേതൃത്വത്തില്‍ ആചരിച്ചു. താലൂക്ക് ആസ്ഥാനത്ത് മന്നത്ത് ആചാര്യന്റെ ചിത്രം വച്ച് ദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തിയ ശേഷം യൂണിയന് പ്രസിഡന്റ് ഡോ. സി.ആര്. വിനോദ് കുമാര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് പ്രതിജ്ഞ പുതുക്കി. വൈസ് പ്രസിഡന്റ് എസ്.മധു, യൂണിയന് സെക്രട്ടറി കെ വി. വേണുഗോപാല്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍.ജി. ബാലചന്ദ്രന്, എം.എസ്.എസ്.എസ്. പ്രസിഡന്റ് എം.ഗോപാലകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി. താലൂക്കിലെ 97 കരയോഗങ്ങളിലും പതാക ദിനം ആചരിച്ചു. മന്നത്തു പത്മനാഭന്റെ ചിത്രം അലങ്കരിച്ചു വച്ച് പുഷ്പാര്‍ച്ചന നടത്തി. ഓരോ കരയോഗങ്ങളിലും കരയോഗം പ്രസിഡന്റുമാര്‍ പതാക ഉയര്‍ത്തി പ്രതിജ്ഞ എടുത്തു.