Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എ.സി ബോട്ടിന് പ്രതിദിനം രണ്ടു ട്രിപ്പ് അനുവദിക്കണം
31/10/2018

വൈക്കം: വൈക്കത്തു നിന്ന് എറണാകുളത്തേയ്ക്ക് അനുവദിച്ചിരിക്കുന്ന എ.സി ബോട്ടിന് പ്രതിദിനം ഒന്നിനു പകരം രണ്ടു ട്രിപ്പ് അനുവദിക്കണമെന്നും ചെമ്മനാകരിയില്‍ ഒരു സ്റ്റോപ്പ് അനുവദിക്കണമെന്നും വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു. ദിവസേന ഒരു ട്രിപ്പു മാത്രം നടത്താനുള്ള നിലവിലെ തീരുമാനം പുനപരിശോധിക്കണമെന്നും ദക്ഷിണേന്ത്യയിലെ വളരെ പ്രധാനപ്പെട്ട ആശുപത്രിയായ ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയിലേക്കും തിരിച്ച് എറണാകുളത്തേയ്ക്കും വരാനും പോകാനും വിദേശികളും സ്വദേശികളുമായ രോഗികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും വേണ്ടി ഒരു സ്‌റ്റോപ്പ് അനുവദിക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഷാജി വല്ലൂത്തറ, ഇടവട്ടം ജയകുമാര്‍, വിവേക് പ്ലാത്താനത്ത്, ബി.ചന്ദ്രശേഖരന്‍, ടി.എസ് സെബാസ്റ്റ്യന്‍, ശ്രീരാജ്, ശ്രീദേവി അനിരുദ്ധന്‍ എന്നിവര്‍ സംസാരിച്ചു.