Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയ ആള്‍ക്കെതിരെ പോലീസില്‍ പരാതി
30/10/2018

വൈക്കം: ശബരിമല വിഷയത്തില്‍ വിശ്വാസികളെയും അയ്യപ്പനെയും അപമാനിച്ച് മാധ്യമ പ്രവര്‍ത്തകന്‍ പ്രചരണം നടത്തിയെന്ന് വ്യാജ പ്രചരണം നടത്തിയ ആള്‍ക്കെതിരെ പോലീസില്‍ പരാതി. വൈക്കം സ്വദേശിയായ വ്യക്തിക്കെതിരെയാണ് പരാതി. മനോരമ ന്യൂസ് പ്രാദേശിക ലേഖകന്‍ സതീഷ് കുമാര്‍ സമൂഹമാധ്യമങ്ങളില്‍ വിശ്വാസികളെയും അയ്യപ്പനെയും അപമാനിച്ചു എന്നാണ് ഇയാള്‍ വ്യാപകമായ പ്രചരണം നടത്തിയത്. പ്രാദേശിക ലേഖകനും സ്ഥാപനത്തിനും നേരെ വിശ്വാസികളുടെ രോഷം ഉയര്‍ത്തി ആക്രമണം ലക്ഷ്യമിട്ടായിരുന്നു ഇയാളുടെ പോസ്റ്റ്. ശബരിമല വിഷയം രൂക്ഷമായി നിന്ന സമയത്തായിരുന്നു വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ ഇയാളുടെ പ്രചാരണം ഉണ്ടായത്. പൊതു പ്രവര്‍ത്തകരുടെയടക്കം വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇത് പ്രചരിപ്പിച്ച് അപമാനിക്കാനുള്ള ശ്രമവും ഉണ്ടായി എന്നാണ് പരാതി. ഇതിനു മുന്‍മ്പും വ്യക്തികളെയും സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്താന്‍ ഇയാള്‍ ശ്രമിച്ചിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. തനിക്കെതിരെ ആക്രമണം ലക്ഷ്യമിട്ട് ഇയാള്‍ സമൂഹമാധ്യമങ്ങളിലുടെ നടത്തിയ പ്രചരണം തന്റെ ജീവന് ഭീഷണിയും അപമാനവും ഉണ്ടാക്കിയെന്നാണ് വൈക്കം ഡി.വൈ.എസ്.പി ക്ക് സതീഷ് കുമാര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇയാള്‍ക്കെതിരെയും ഇത് പ്രചരിപ്പിച്ച വാട്‌സാപ്പ് ഗ്രൂപ്പുകളുടെ അഡ്മിനെതിരെയും കേസ്സെടുക്കുമെന്ന് ഡി.വൈ.എസ്.പി കെ.സുഭാഷ് പറഞ്ഞു.