Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവോത്ഥാന സംരക്ഷണ സദസ്സ് സംഘടിപ്പിക്കും.
30/10/2018

വൈക്കം: എ.ഐ.വൈ.എഫ് വൈക്കം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നവോത്ഥാന സംരക്ഷണ സദസ്സ് സംഘടിപ്പിക്കും. നവംബര്‍ 1ന് വൈകുന്നേരം 4 മണിക്ക് വൈക്കം ബോട്ടുജെട്ടി മൈതാനിയില്‍ നടത്തുന്ന നവോത്ഥാന സദസ്സ് സി.പി.ഐ മലപ്പുറം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അജിത്ത് കൊളാടി ഉദ്ഘാടനം ചെയ്യും. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് എം.പി സാനു അദ്ധ്യക്ഷത വഹിക്കും. മണ്ഡലം സെക്രട്ടറി അഡ്വ. എം.ജി രഞ്ജിത്ത് സ്വാഗതമാശംസിക്കും. സി.കെ ആശ എം.എല്‍.എ, ജോണ്‍ വി ജോസഫ്, പി.പ്രദീപ്, എം.ഡി ബാബുരാജ്, മനോജ് ജോസഫ്, വി.കെ അനില്‍കുമാര്‍, എസ്.ബിജു, നന്ദു ജോസഫ്, പി.ആര്‍ ശരത്ത് തുടങ്ങിയവര്‍ സംസാരിക്കും.