Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് സി.പി.ഐയിലേക്ക് പ്രമുഖര്‍
10/02/2016

വൈക്കത്ത് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ഒന്നടങ്കം സി.പി.ഐയിലേക്ക്. ജനതാദള്‍ യു നിയോജകമണ്ഡലം പ്രസിഡന്റും വൈക്കം ഫാമിംഗ് ആന്റ് മാര്‍ക്കററിംഗ് സൊസൈററി പ്രസിഡന്റുമായ പി.സോമന്‍പിള്ള, ജില്ലാ ട്രഷറര്‍ എം.കെ.സുകുമാരന്‍, ഡോ ഇ.എസ് രമേശന്‍, റ്റി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍, പി.കെ.സുകുമാരന്‍ നായര്‍, എം.കെ.രവീന്ദ്രന്‍ നായര്‍, സി.കെ.ശ്രീധരന്‍, അരുണ്‍കുമാര്‍, പി.ജി.പ്രദീപ്, ഹരികുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അറുപതോളം പേരാണ് ജനതാദള്‍ നിയോജക മണ്ഡലം കമ്മററി പിരിച്ചുവിട്ട് സി.പി.ഐയിലേക്ക് ചേരാന്‍ തീരുമാനിച്ചവര്‍. സംസ്ഥാന ജില്ലാ നേതൃത്വങ്ങളുടെ ഏകാധിപത്യവും ജനവിരുദ്ധ നിലപാടുകളും ആണ് തങ്ങളെ ജനതാദള്‍ വിട്ടുപോരാന്‍ പ്രേരിപ്പിച്ചതെന്ന് ഇവര്‍ പറഞ്ഞു. കാര്‍ഷിക മേഖലയായ വൈക്കത്ത് മോഡേണ്‍ റൈസ്മില്ലിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും കരിനില വികസന ഏജന്‍സി പുനരാരംഭിക്കുന്നതിലും അനുവദിച്ച വെററിനറി പോളി ക്ലിനിക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുമെല്ലാം കടുത്ത അനാസ്ഥയാണ് സര്‍ക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുമന്ത്രിയുടെയും ഭാഗത്തു നിന്നുണ്ടായത്. പ്രശ്‌നങ്ങള്‍ നിരവധി തവണ കൃഷിവകുപ്പ് മന്ത്രിയുടെയും പാര്‍ട്ടി നേതൃത്വത്തിന്റെയും ശ്രദ്ധയില്‍ പെടുത്തിയിട്ടും യാതൊരു പരിഗണനയും ലഭിച്ചില്ല. ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും പ്രയോജന പ്രദമായ കാര്യങ്ങളോടുള്ള അവഗണന മൂലമാണ് ജനതാദള്‍ വിട്ടത്. നാടിന്റെ സമഗ്ര വികസനത്തിനു വേണ്ടി ഉറച്ച നിലപാടുകള്‍ എടുക്കുന്ന ഉന്നത രാഷ്ട്രീയ മൂല്യങ്ങള്‍ പുലര്‍ത്തുന്ന സി.പി.ഐയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പി സോമന്‍പിള്ള, എം.കെ.സുകുമാരന്‍, നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ്, സി.പി.ഐ ടൗണ്‍ ലോക്കല്‍ സെക്രട്ടറി അഡ്വ.കെ.പ്രസന്നന്‍, അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.മനാഫ് എന്നിവര്‍ പങ്കെടുത്തു.