Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള കോണ്‍ഗ്രസ് (എം) വൈക്കം നിയോജക മണ്ഡലം സമ്മേളനം നടത്തി
30/10/2018
കേരള കോണ്‍ഗ്രസ് (എം) വൈക്കം നിയോജക മണ്ഡലം സമ്മേളനം ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിശ്വാസവും ആചാര അനുഷ്ഠാനങ്ങളും സംരക്ഷിച്ചുകൊണ്ട് മതേതരത്വ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന വിധം സംസ്ഥാന സര്‍ക്കാര്‍ മാറണമെന്ന് ജോസ് കെ. മാണി എം. പി. പറഞ്ഞു. ബാലിശമായ വാശി ഒഴിവാക്കണമെന്നും കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) വൈക്കം നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്് സണ്ണി തെക്കേടം, വൈസ്് പ്രസിഡന്റ് മാധവന്‍കുട്ടി കറുകയില്‍, ജോസഫ,് തര്യന്‍ മാത്യൂസ്, എബ്രഹാം പഴയകടവന്‍, സിറിള്‍ ജോസഫ്, ബിജു പറപ്പള്ളി, ആന്റണി കളമ്പുകാടന്‍, ജോയി ചെറുപുഷ്പം, കെ.എസ്. ബിജുമോന്‍, സെബാസ്റ്റിയന്‍ ആന്റണി, ലൂക്ക് മാത്യു, വി.എം. തോമസ് എന്നിവര്‍ പ്രസംഗിച്ചു.