Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദന്ത പരിശോധനയും ബോധവല്‍ക്കരണ സെമിനാറും നടത്തി.
30/10/2018
വൈക്കം ടൗണ്‍ റോട്ടറി ക്ലബും ഇന്ത്യന്‍ ദന്തല്‍ അസ്സോസിയേഷനും പടിഞ്ഞാറേക്കര ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ നടത്തിയ ദന്തല്‍ ക്യാമ്പും ബോധവല്‍ക്കരണ സെമിനാറും പ്രസിഡന്റ് പി.ജി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം ടൗണ്‍ റോട്ടറി ക്ലബും ഇന്ത്യന്‍ ദന്തല്‍ അസ്സോസിയേഷന്‍ തൃപ്പൂണിത്തുറ സെന്ററിന്റെയും നേതൃത്വത്തില്‍ പടിഞ്ഞാറേക്കര ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ കുട്ടികള്‍ക്ക് ദന്ത പരിശോധനയും ബോധവല്‍ക്കരണ സെമിനാറും നടത്തി. പ്രസിഡന്റ് പി.ജി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എം.ജി. സുനിത അധ്യക്ഷത വഹിച്ചു. റോട്ടറി സെക്രട്ടറി എന്‍.കെ. സെബാസ്റ്റിയന്‍, സര്‍വ്വീസ് പ്രോജക്ട് ഡയറക്ടര്‍ സന്ദീപ് വേണുഗോപാല്‍, ഡോ. ജെയ്‌സണ്‍, ഡോ. സജി, ഡോ. അനൂപ്, ഡോ. ശ്രീജിത, അധ്യാപകരായ അനിത ഡി. നായര്‍, അജി മാത്യു, എല്‍സി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.