Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപ്രോച്ച് റോഡ് വീതികൂട്ടി നിര്‍മ്മിക്കണം
30/10/2018

വൈക്കം: ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ജനകീയ പാലങ്ങളിലൊന്നാണ് വെള്ളൂര്‍-മറവന്‍തുരുത്ത് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തട്ടാവേലി പാലം. ജനകീയാസൂത്രണത്തിലൂടെ പണികഴിപ്പിച്ച പാലം ഇന്ന് ഗതാഗതത്തിന് നിര്‍ണായ സാന്നിധ്യമാണ്. കാരണം ടോള്‍-പാലാംകടവ് റോഡില്‍ നിന്നും തലയോലപ്പറമ്പ് മേഖലയില്‍ ഗതാഗത പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ വാഹനങ്ങള്‍ തിരിച്ചുവിടുന്നത്. ഈ റോഡിലൂടെയാണ്. അതുപോലെ തന്നെ തലപ്പാറ മുതല്‍ നീര്‍പ്പാറ വരെയുള്ള പൊതുമരാമത്തിന്റെ റോഡിനും സമാന്തരമാണ് ഈ പാലം. കാലങ്ങള്‍ക്ക് മുന്നേ നിര്‍മിച്ച പാലത്തില്‍ അപ്രോച്ച് റോഡിന്റെ വീതിക്കുറവ് വലിയ പ്രശ്‌നമാണ് ഉണ്ടാക്കുന്നത്. പാലം നിര്‍മിച്ച കാലത്തുള്ള തിരക്കല്ല ഇപ്പോള്‍ അനുഭവപ്പെടുന്നത്. അപ്രോച്ച് റോഡ് വീതി കൂട്ടുന്നതിന് കടമ്പകള്‍ ഏറെയുണ്ട്. ഇവിടെ പൊതുമരാമത്ത് വകുപ്പും വെള്ളൂര്‍, മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തുകളും കൂടിയാലോചനകള്‍ നടത്തണം. റോഡിനിരുവശത്തുമുള്ള സ്ഥലമുടമകളെ സമീപിച്ച് ഇവരുടെ സമ്മതത്തോടെ മാത്രമേ അപ്രോച്ച് റോഡ് വീതികൂട്ടാന്‍ സാധിക്കൂ.