Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതികളെ അറസ്റ്റ് ചെയ്തു
30/10/2018

വൈക്കം: ആറാട്ടുകുളങ്ങര ജംഗ്ഷനില്‍ നിര്‍മ്മിച്ചിരിക്കുന്ന കെ.വിജയന്റെ സ്മൃതി മണ്ഡപത്തില്‍ കരി ഓയില്‍ ഒഴിക്കുകയും കൊടിമരം ഒടിച്ചുകളയുകയും ചെയ്ത കേസില്‍ രണ്ടു പേരെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച്ച അര്‍ധരാത്രിയിലാണ് സംഭവം. സി.പി.എം വൈക്കം ഏരിയ കമ്മറ്റി അംഗവും, നഗരസഭ വൈസ് ചെയര്‍മാനും ആയിരുന്ന കെ.വിജയന്റെ സ്മരണാര്‍ത്ഥം ആറാട്ടുകുളങ്ങരയില്‍ നിര്‍മിച്ച സ്മൃതി മണ്ഡപമാണ് വികൃതമാക്കപ്പെട്ടത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ആറാട്ടുകുളങ്ങര കോയിക്കല്‍ മഠത്തില്‍ ആനന്ദ് (28), മഠത്തില്‍കോവിലകം കണ്ണന്‍ (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.