Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വാഗതസംഘം രൂപീകരിച്ചു.
30/10/2018

വൈക്കം: ജലഗതാഗത രംഗത്തെ പുതിയ ചുവടുവെയ്പ്പായ വൈക്കം-എറണാകുളം അതിവേഗ എ.സി ബോട്ട് ഉദ്ഘാടന ചടങ്ങിന്റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികളായി സി.കെ ആശ എം.എല്‍.എ (ചെയര്‍പേഴ്‌സണ്‍), നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ (കണ്‍വീനര്‍), എം.സുജിത്ത് (ട്രഷറര്‍) എന്നിവരടങ്ങുന്ന 51 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. നവംബര്‍ നാലിന് ഉച്ചക്ക് രണ്ടിന് ധനവകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് എ.സി ബോട്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും.