Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സി.പി.ഐ മണ്ഡലം കമ്മിറ്റി
29/10/2018

വൈക്കം: തലയാഴം പഞ്ചായത്തിലെ മഞ്ചക്കരി വീട്ടില്‍ കുമാരിയെ വീട്ടില്‍ കയറി മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സി.പി.ഐ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ അഞ്ചിനാണ് കുമാരിയ്ക്ക് മര്‍ദനമേറ്റത്. കേസില്‍ പ്രതിയായ അഭിലാഷ് ഭവനില്‍ അഭിലാഷ് പോലീസ് ഉദ്യോഗസ്ഥനായതിനാല്‍ കേസ് ദുര്‍ബലപ്പെടുത്തുന്നതിനും, പ്രതിയെ സംരക്ഷിക്കുന്നതിനുമുള്ള നടപടിയാണ് വൈക്കം പോലീസ് സ്വീകരിക്കുന്നതെന്ന് സി.പി.ഐ ആരോപിച്ചു. ഇതുമൂലം പാവപ്പെട്ട പട്ടികജാതി കുടുംബത്തിന് നീതി ലഭിക്കാത്ത സാഹചര്യമാണുള്ളത്. മര്‍ദനമേറ്റ് അഞ്ചു ദിവസക്കാലം ആശുപത്രിയില്‍ കഴിഞ്ഞിട്ടും നാളിതുവരെ പ്രതിയെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിന് പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ പട്ടികജാതി കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭസമരങ്ങള്‍ ആരംഭിക്കുമെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, അസി. സെക്രട്ടറി കെ.അജിത്ത്, പി.എസ് പുഷ്‌കരന്‍, എന്‍.അനില്‍ബിശ്വാസ് എന്നിവര്‍ അറിയിച്ചു.