Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭാഗവത സപ്താഹം തുടങ്ങി.
29/10/2018
മോഴിക്കോട് സുബ്രഹ്മണ്യസ്വമി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: കണ്ണുകെട്ടുശ്ശേരി 115-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗത്തിലെ മോഴിക്കോട് ശ്രീകുമാരമംഗലപുരം സുബ്രഹ്മണ്യസ്വമി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം തുടങ്ങി. യജ്ഞത്തിന്റെ ദീപപ്രകാശനം എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് നിര്‍വഹിച്ചു. ഗ്രന്ഥ സമര്‍പ്പണം യൂണിയന്‍ സെക്രട്ടറി എം.പി. സെന്നും വിഗ്രഹ പ്രതിഷ്ഠ ഹംസാനന്ദന്‍ തന്ത്രിയും നിര്‍വഹിച്ചു. മഹേഷ് ശാന്തി സഹകാര്‍മികനായി. യജ്ഞാചാര്യന്‍ മുണ്ടക്കയം മധു മാഹാത്മ്യ പ്രഭാഷണം നടത്തി. യജ്ഞവേദിയിലേക്ക് ടി.വി. പുരം പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും ശ്രീകൃഷ്ണവിഗ്രഹം എഴുന്നള്ളിച്ചു. ക്ഷേത്രം പ്രസിഡന്റ് പി.വി. റോയി, സെക്രട്ടറി കെ.എസ്. സലിന്‍കുമാര്‍, ഗിരീഷ് ശാന്തി, ബാബുരാജ് ചേര്‍ത്തല, സോമന്‍ കുളനട, ചന്ദ്രന്‍ ഏനാത്ത്, വെച്ചൂര്‍ ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.