വാര്‍ഷികവും കുടുംബസംഗമവും
29/10/2018
കുഡുംബി സേവാസംഘം 88 -ാം നമ്പര്‍ ശാഖയുടെ വാര്‍ഷികവും കുടുംബസംഗമവും താലൂക്ക് യൂണിയന് പ്രസിഡന്റ് ഇ.എം. രവീന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: കുഡുംബി സേവാസംഘം 88-ാം നമ്പര്‍ ശാഖയുടെ വാര്‍ഷികവും കുടുംബസംഗമവും താലൂക്ക് യൂണിയന് പ്രസിഡന്റ് ഇ.എം. രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എന്‍.ജയന് അദ്ധ്യക്ഷത വഹിച്ചു. ജി.രഘുനാഥ്, മഹിളാ സംഘം പ്രസിഡന്റ് സരോജിനി രാമകൃഷ്ണന്, ജി.സുരേന്ദ്രന്, അജിത്ത് മാവേലി, അശോകന് നമ്പിത്താനം, വി.ആര്.സുധാകരന് എന്നിവര്‍ പ്രസംഗിച്ചു. എന്‍.സി.സി. കേരള-ലക്ഷദ്വീപ് ക്യാമ്പില്‍ പങ്കെടുത്ത് സ്വര്‍ണ്ണമെഡല്‍ നേടിയ അക്ഷയ് അശോകിന് 88-ാം നമ്പര്‍ ശാഖയുടെ അവാര്‍ഡ് നല്കി ആദരിച്ചു. പുതിയ ഭാരവാഹികളായി എന്‍.ജയന് (പ്രസിഡന്റ്), ജി.സുരേന്ദ്രന് (വൈസ് പ്രസിഡന്റ്), ജി.രഘുനാഥ് (സെക്രട്ടറി), എച്ച്.എസ്.അനൂപ് (ജോ.സെക്രട്ടറി), എച്ച്.രഞ്ജിത്ത് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.