Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കായിക പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
29/10/2018

വൈക്കം: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ കീഴില്‍ ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന യൂത്ത് സെന്ററിന്റെ നേതൃത്വത്തില്‍ നാനാടത്ത് ആരംഭിച്ചിട്ടുള്ള കായിക അക്കാദമിയില്‍ കായിക പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. ദിവസവും രാവിലെ ആറു മണി മുതല്‍ 8 മണി വരെ നാനാടം ആതുരാശ്രമം സ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിശീലനം. പോലീസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ്, എക്‌സൈസ്, ആര്‍മി, നേവി തുടങ്ങിയ കായിക ക്ഷമതാ പരിശോധന ആവശ്യമുള്ള മത്സരപരീക്ഷകള്‍ക്ക് തയ്യാറാകുന്നവര്‍ക്കും സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നേടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന യൂത്ത് സെന്ററുമായോ യൂത്ത് കോ-ഓര്‍ഡിനേറ്ററുമായോ ബന്ധപ്പെടുക. ഫോണ്‍: 8281588632, 8138098316.