Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാമജപയജ്ഞം നടത്തി.
29/10/2018
ശബരിമല വിഷയത്തില്‍ വിശ്വാസ സംരക്ഷണത്തിന് അനുകൂല നിലപാട് ഉണ്ടാകണമെന്നാവശ്യപ്പെട്ട്് യോഗക്ഷേമ സഭ വൈക്കം ഉപസഭ നടത്തിയ നാമജപയജ്ഞം.

വൈക്കം: ശബരിമല വിഷയത്തില്‍ വിശ്വാസ സംരക്ഷണത്തിന് അനുകൂലമായ കോടതി വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യോഗ ക്ഷേമ സഭയെന്ന് സംസ്ഥാന പ്രസിഡന്റ് വൈക്കം പി.എന്‍. നമ്പൂതിരി പറഞ്ഞു. യോഗക്ഷേമ സഭ വൈക്കം ഉപസഭയുടെ നേതൃത്വത്തില്‍ സഭാഹാളില്‍ നടത്തിയ നാമജപയജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. ഉപസഭ പ്രസിഡന്റ് കെ.എന്‍. വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അജിതന്‍ നമ്പൂതിരി, ശബരിമല മുന്‍ മേള്‍ശാന്തി ഇടമന ദാമോദരന്‍ പോറ്റി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ശരണം വിളികളുമായി നാമജപയജ്ഞം നടത്തി.