നേത്ര പരിശോധന ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു.
29/10/2018
മറവന്‍തുരുത്തിനെ തിമിര രഹിത പഞ്ചായത്താക്കാനുള്ള സൗജന്യ നേത്ര പരിശോധന ചികത്സ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഹരിക്കുട്ടന് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: മറവന്‍തുരുത്തിനെ തിമിര രഹിത പഞ്ചായത്താക്കാന്‍ വൈക്കം ടൗണ്‍ റോട്ടറി ക്ലബും ശുശ്രൂത കണ്ണാശുപത്രിയും മറവന്തുതുത്ത് പഞ്ചായത്തും ചേര്‍ന്ന് ആധുനിക സംവിധാനത്തോടെയുള്ള സൗജന്യ നേത്ര പരിശോധന ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു. കൂട്ടുമ്മേല്‍ ഗവണ്മെന്റ് എല്‍.പി. സ്കൂളില്‍ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഹരിക്കുട്ടന് ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡന്റ് പി.ജി. പ്രസാദ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഗവര്‍ണ്ണര്‍ സുരേഷ് സി കാട്ടുമന, പഞ്ചായത്ത് മെമ്പര്‍മാരായ കെ.എസ്.വേണുഗോപാല്‍, ബിന്ദു പ്രദീപ്, ക്യാമ്പ് ഡയറക്ടര്‍ ശ്രീജിത്ത്, സെക്രട്ടറി എന്‍.കെ. സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.