Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും വാര്‍ഷികവും
26/10/2018
സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ മറവന്‍തുരുത്ത് മണ്ഡലം കമ്മിറ്റിയുടെ കുടുംബസംഗമവും വാര്‍ഷികവും ബ്ലോക്ക് സെക്രട്ടറി ഇടവട്ടം ജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സര്‍വ്വീസ് പെന്‍ഷന്‍കാരുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഒ.പി. ചികില്‍സയും ഉള്‍പ്പെടുത്തണമെന്ന് പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ മറവന്‍തുരുത്ത് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അസ്സോസിയേഷന്റെ കുടുംബസംഗമവും വാര്‍ഷികവും കൂട്ടുമ്മേല്‍ എസ്.എന്‍.ഡി.പി. ഓഡിറ്റോറിയത്തില്‍ അസ്സോസിയേഷന്‍ ബ്ലോക്ക് സെക്രട്ടറി ഇടവട്ടം ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ബാഹുലേയന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്് ബി.രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.ബാബു, കെ.എം. ജോര്‍ജ്, കെ.പൊന്നമ്മ, കെ.ഡി. പ്രകാശന്‍, എന്‍.എ.ലീല, ടി.എസ്. ശ്രീനിവാസന്‍, കെ.വിജയന്‍, ടി.വി. രാജീവന്‍, കെ.കെ. രാജു, കെ.കെ. ഗുരുദാസന്‍, ജയലക്ഷ്മി വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.