Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മികവ് 2018 - 19 നടത്തി.
26/10/2018
കൊതവറ സെന്റ്. സേവ്യേഴ്‌സ് കോളേജിലെ ധനതത്വ ശാസ്ത്രവിഭാഗത്തിന്റെ നേതൃത്വത്തില്‍ വൈക്കം ഗവ. ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടത്തിയ മികവ് 2018 - 19 സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കൊതവറ സെന്റ്. സേവ്യേഴ്‌സ് കോളേജ് ധനതത്വ ശാസ്ത്രവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വൈക്കം ഗവ. ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഹ്യുമാനിറ്റീസ് വിഭാഗത്തിനായി മികവ് 2018 - 19 നടത്തി. സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. കോ- ഓര്‍ഡിനേറ്റര്‍ ഡോ.ടോമി ജോസഫ് പ്രോജക്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. രാജുമോന്‍ റ്റി. മാവുങ്കല്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ശശികല, ജി.ശ്രീകുമാരന്‍ നായര്‍, ഡോ. ടോമി മാത്യു, പി.കെ. രാമചന്ദ്രന്‍, അഡ്വ. അംബരീഷ് ജി. വാസു, ജോസി സെബാസ്റ്റിയന്‍, കെ.കെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.