Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വയലാര്‍ സര്‍ഗ്ഗോത്സവം നടത്തും
26/10/2018

വൈക്കം: ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആന്റ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ വയലാര്‍ സര്‍ഗ്ഗോത്സവം നടത്തും. 28ന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ചെമ്മനത്തുകര എസ്.എന്‍.ഡി.പി ഗ്രൗണ്ടില്‍ നടത്തുന്ന സര്‍ഗ്ഗോത്സവം ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് രമണന്‍ കടമ്പറ അദ്ധ്യക്ഷത വഹിക്കും. അഡ്വ. എന്‍ ചന്ദ്രബാബു അനുസ്മരണപ്രഭാഷണം നടത്തും. ചലചിത്ര ഗാനരചയിതാവ് അജീഷ് ദാസ് മുഖ്യാതിഥിയായിരിക്കും. വൈകിട്ട് 5 മണി മുതല്‍ വൈക്കം വോയിസ് അവതരിപ്പിക്കുന്ന വയലാര്‍ ചലചിത്ര ഗാനങ്ങളുടെ കരാക്കേ ഗാനമേളയും നടത്തും.