Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനകീയ യാത്രയ്ക്ക് വൈക്കത്ത് ഉജ്ജ്വല സ്വീകരണം നല്കുന്നു
10/02/2016

ജനകീയ യാത്രയ്ക്ക് വൈക്കത്ത് ഉജ്ജ്വല സ്വീകരണം നല്കുന്നു. നാളെ വൈകിട്ട് അഞ്ചിന് ബോട്ടുജെട്ടി മൈതാനിയിലാണ് സ്വീകരണം. മതനിരപേക്ഷത, സാമൂഹ്യനീതി, സുസ്ഥിരവികസനം, അഴിമതിവിമുക്ത കേരളം എന്നീ മുദ്രവാക്യങ്ങളുയര്‍ത്തിയാണ് ജനകീയ യാത്ര എത്തിച്ചേരുന്നത്. കടുത്തുരുത്തിയിലെ സ്വീകരണത്തിനു ശേഷം വൈക്കത്തേയ്‌ക്കെത്തുന്ന ജാഥയെ മണ്ഡലാതിര്‍ത്തിയില്‍ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും. തുടര്‍ന്ന് പടിഞ്ഞാറെ ഗോപുരനടയിലെ അന്ധകാരത്തോട് കലുങ്കിന് സമീപത്തുനിന്നും ജാഥ ക്യാപ്‌ററന്‍ കാനം രാജേന്ദ്രനേയും ജാഥ അംഗങ്ങളെയും ബോട്ടുജെട്ടിയിലെ സമ്മേളന വേദിയിലേക്ക് ആനയിക്കും. വാദ്യമേളങ്ങളും നാടന്‍ കലാരൂപങ്ങളും സ്വീകരണത്തിന് കൊഴുപ്പേകും. സമ്മേളനം സി.പി.ഐ കേന്ദ്ര സെക്രട്ടറിയേററ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി പ്രസിഡന്റ് ടി.എന്‍.രമേശന്‍ അദ്ധ്യക്ഷത വഹിക്കും. ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി.കെ.കൃഷ്ണന്‍, അഡ്വ വി.വി.ബിനു, ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍, അസിസ്റ്റന്റ് സെക്രട്ടറി ആര്‍. സുശീലന്‍, കെ.അജിത്ത് എം.എല്‍.എ, മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് എന്നിവര്‍ പ്രസംഗിക്കും. കെ.ഡി.വിശ്വനാഥന്‍ സ്വാഗതവും എം.ഡി.ബാബുരാജ് നന്ദിയും പറയും. സമ്മേളനത്തിന് മുന്‍മ്പായി വൈക്കം ഭാസിയുടെയും ഇപ്‌ററയുടെയും നേതൃത്വത്തില്‍ കലാകാരന്‍മാര്‍ നാടന്‍പാട്ടുകളും തെരുവുനാടകവും അവതരിപ്പിക്കും.
വൈക്കത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സാമൂഹിക സംഘടനകളുടെയും നേതൃത്വ നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധി പ്രമുഖര്‍ സി.പി.ഐയില്‍ ചേരുന്നതിനും ജനകീയ യാത്രയുടെ സ്വീകരണ വേദി സാക്ഷിയാകും.