Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ത്ഥിനിയെ ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം ആക്രമിച്ചു.
23/10/2018

വൈക്കം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ത്ഥിനിയെ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ കയറി ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം ആക്രമിച്ചു. കുലശേഖരമംഗലം കോട്ടപ്പള്ളി ചന്ദ്രന്റെ മകള്‍ അപര്‍ണ(20)യ്ക്കാണ് മര്‍ദനമേറ്റത്. വൈക്കം വിജയലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് ഇന്നലെ രാവിലെ പത്തോടെ അപര്‍ണ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ എത്തിയത് .എറണാകുളം ഇടപ്പള്ളി സ്റ്റാസ് കോളേജിലെ മൂന്നാം വര്‍ഷ സൈബര്‍ ഫോറന്‍സിക് വിദ്യാര്‍ത്ഥിനിയാണ് അപര്‍ണ. ശബരിമലയില്‍ സുപ്രീം കോടതി വിധി അനുസരിച്ച് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് പെണ്‍കുട്ടി ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ നിരവധി ആര്‍.എസ്.എസുകാര്‍ ഫെയ്‌സ് ബുക്കിലൂടെ ഭീഷണി മുഴക്കുകയും തെറിയഭിഷേകം നടത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഭയപ്പെട്ടു പോയ പെണ്‍കുട്ടി ഫെയ്‌സ് ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ് അപര്‍ണ ഇന്നലെ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ എത്തിയിരുന്നത്. ഇവിടെവെച്ച് കുലശേഖരമംഗലം സ്വദേശികളും ഇപ്പോള്‍ വൈക്കം കിഴക്കേനടയില്‍ വാടക വീട്ടില്‍ താമസിക്കുന്നതുമായ വിനീഷ്, വിപിന്‍ എന്നിവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കയറിപിടിച്ചു കരണത്തടിക്കുകയും നടുവിന് തൊഴിക്കുകയും ചെയ്തു . പെണ്‍കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് ഭക്തജനങ്ങള്‍ ഓടിക്കുടിയപ്പോള്‍ കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണമാലയും അപഹരിച്ചാണ് ക്രിമിനല്‍ സംഘം കടന്നത്. ഇതിനെല്ലാ സഹായവും ചെയ്ത് ഇവരുടെ അമ്മ പ്രസന്നയും കുട്ടിയെ മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈക്കം പോലീസ് അപര്‍ണയില്‍ നിന്ന് മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.