Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുഖ സന്ധ്യവേലയുടെ കോപ്പുതൂക്കല്‍ നടന്നു
23/10/2018
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ അഷ്ടമി ഉത്സവത്തിനു മുന്നോടിയായി നടക്കുന്ന മുഖ സന്ധ്യവേലയുടെ കോപ്പൂതൂക്കല്‍ ദേവസ്വം ഡപ്യൂട്ടി കമ്മീഷണര്‍ എന്‍.പി രഘു നിര്‍വഹിക്കുന്നു

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിനു മുന്നോടിയായി നടക്കുന്ന മുഖ സന്ധ്യവേലയുടെ കോപ്പുതൂക്കല്‍ ക്ഷേത്ര കലവറയില്‍ നടന്നു. വൈക്കത്തപ്പനും ഉപദേവതമാര്‍ക്കും വിശേഷാല്‍ വഴിപാട് നടത്തിയശേഷം ക്ഷേത്രകലവറയുടെ പൂശമുഖത്ത് ദീപം തെളിയിച്ചു. ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍.പി രഘു മഞ്ഞളും ചന്ദനവും അളന്നു തൂക്കി ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പ്രസാദ് ആര്‍.നായരെ എല്‍പിച്ചു. ചടങ്ങില്‍ ദേവസ്വം ഉദ്യോഗസ്ഥരായ എം.ജി മധു, വി.രാജിവ്കുമാര്‍, ജയകുമാര്‍ കാരിക്കോട്, സുരേന്ദ്രന്‍, അജികുമാര്‍, എം.എസ് വിനോദ് എന്നിവരും ഉപദേശക സമിതി ഭാരാവാഹികളും, ഭക്തജനങ്ങളും പങ്കെടുത്തു. മുഖ സന്ധ്യവേല നാളെ ആരംഭിക്കും. ഏറ്റുമാനൂര്‍, തെക്കുംകൂര്‍, അമ്പലപ്പുഴ, തിരുവല്ല എന്നി നാട്ടുരാജക്കന്‍മാര്‍ അഷ്ടമിക്ക് മുന്‍പ് തുടര്‍ച്ചയായി നാലു ദിവസങ്ങളിലായി നടത്തിയിരുന്ന സന്ധ്യവേലയാണ് മുഖ സന്ധ്യവേല. ഇപ്പോള്‍ ദേവസ്വത്തിന്റെ അടിയന്തരമായി നടന്നുവരുന്നു.