Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇലക്ട്രോണിക് റാട്ട് വിതരണം നടത്തി
22/10/2018
കയര്‍ വികസന വകുപ്പ് കയര്‍ വ്യവസായ സഹകരണ സംഘങ്ങള്‍ക്ക് നല്‍കുന്ന ഇലക്ട്രോണിക് റാട്ട് വിതരണം സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കയര്‍ വികസന വകുപ്പ് നടപ്പാക്കുന്ന കയര്‍ വ്യവസായ സഹകരണ സംഘങ്ങള്‍ക്ക് അനുവദിച്ച ഇലക്ട്രോണിക് റാട്ട് വിതരണം സി.കെ.ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തില്‍ കയര്‍ മെഷിനറി ഫാക്ടറി ചെയര്‍മാന്‍ അഡ്വ. കെ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ പി.വി. ശശീന്ദ്രന്‍, നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍, പ്രോജക്ട് ഓഫീസര്‍ എസ്.സുധാവര്‍മ്മ, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ. ഗണേശന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ. ജയകുമാരി, കെ.എസ്. വേണുഗോപാല്‍, എം.കെ. ശീമോന്‍ എന്നിവര്‍ പ്രസംഗിച്ചു.