Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അധിക യാത്ര നിരക്ക് ഈടാക്കാനുള്ള കെ.എസ്.ആര്‍.ടി.സി ഉത്തരവ് പിന്‍വലിക്കണമെന്ന്
22/10/2018

വൈക്കം: വൈക്കത്തഷ്ടമി, ഏറ്റുമാനൂര്‍, തിരുനക്കര തുടങ്ങിയ എല്ലാ ഉത്സവങ്ങള്‍ക്കും ഹിന്ദു, ക്രിസ്ത്യ, മുസ്ലീം ആരാധനാലയങ്ങളിലെ ഉത്സവക്കാലത്തും 30 ശതമാനം അധിക യാത്ര നിരക്ക് ഈടാക്കാനുള്ള കെ.എസ്.ആര്‍.ടി.സി ഉത്തരവ് പിന്‍വലിക്കണമെന്ന് വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു. ഫെബ്രുവരി 26ന് ഇറങ്ങിയ ഉത്തരവിലാണ് ശബരിമലയോടൊപ്പം വൈക്കത്തഷ്ടമിക്കും അധിക യാത്രാ നിരക്ക് ഈടാക്കാനുള്ള നിര്‍ദ്ദേശം ഉള്ളത്. വൈക്കത്തഷ്ടമിക്ക് ഇപ്രകാരം അധിക നിരക്ക് മുന്‍കാലങ്ങളില്‍ ഈടാക്കിയിട്ടില്ല എന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് അക്കരപ്പാടം ശശിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശ്രീദേവി അനിരുദ്ധന്‍, ബി.ചന്ദ്രശേഖരന്‍, ഇടവട്ടം ജയകുമാര്‍, വൈക്കം ജയന്‍, ഷാജി മുഹമ്മദ്, കെ.എസ് ബാഹുലേയന്‍, ശ്രീരാജ്, പി.എ കിഷോര്‍കുമാര്‍, കെ.കെ ചന്ദ്രന്‍, ബീന മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.