Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗാപരിശീലനത്തിന്റെ ഉദ്ഘാടനം നടത്തി
22/10/2018

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ എല്‍.പി, യൂ.പി സ്‌കൂളുകളില്‍ നടപ്പാക്കുന്ന യോഗാപരിശീലനത്തിന്റെ ഉദ്ഘാടനം അക്കരപ്പാടം ഗവണ്‍മെന്റ് യൂ.പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ നിര്‍വ്വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സുനില്‍കുമാര്‍.ഡി അദ്ധ്യക്ഷത വഹിച്ചു. സാബു പി മണലൊടി, ഹെഡ്മാസ്റ്റര്‍ ഇ.ആര്‍ നടേശന്‍, പഞ്ചായത്ത് സെക്രട്ടറി ഹരി, യോഗ അദ്ധ്യാപകന്‍ മധു ഏനാദി, പി.എന്‍ ദാസന്‍, സതി ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് കഴിഞ്ഞ പത്തുവര്‍ഷമായി തുടര്‍ന്നു വരുന്ന പദ്ധതിയാണ് യോഗ പരിശീലനം.