Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സുവാസിനി പൂജയും കന്യാപൂജയും നടത്തി.
22/10/2018
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബ്രാഹ്മണസഭ വൈക്കം ഉപസഭയുടെ നേതൃത്വത്തില്‍ നടത്തിയ സുവാസിനി പൂജയും കന്യാപൂജയും.

വൈക്കം: കേരള ബ്രാഹ്മണസഭ വൈക്കം ഉപസഭയുടെ നേതൃത്വത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സമൂഹം ഹാളില്‍ സുവാസിനി പൂജയും കന്യാപൂജയും നടത്തി. 9 കുട്ടികള്‍ക്ക് പുതുവസ്ത്രങ്ങളും 9 സുമംഗലികള്‍ക്ക് പട്ടുസാരിയും 9 ദേവിമാരെ സങ്കല്പ്പിച്ച് പൂജയും നടത്തി. ദ്രവ്യങ്ങളും പഴങ്ങളും കുട്ടികള്‍ക്ക് നല്‍കി. വാദ്യാര്‍ കൃഷ്ണമൂര്‍ത്തി കാര്‍മ്മീകനായി. പ്രസിഡന്റ് എച്ച്.ഹരിഹര അയ്യര്‍, സെക്രട്ടറി കെ.സി. കൃഷ്ണമൂര്‍ത്തി, വനിതാവിഭാഗം ജില്ലാ പ്രസിഡന്റ് സ്വര്‍ണ്ണം രാമനാഥന്‍, സെക്രട്ടറി സന്ധ്യ ബാലചന്ദ്രന്‍, സമൂഹം പ്രസിഡന്റ് പി.ബാലചന്ദ്രന്‍, ഗീത കൃഷ്ണമൂര്‍ത്തി, വാസന്തി രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്കി.