Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശരണമന്ത്രജപയാത്ര നടത്തി.
22/10/2018
ശബരിമലയുടെ വിശുദ്ധി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തലയാഴം എന്‍.എസ്.എസ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ശരണമന്ത്രജപയാത്ര കാളീശ്വരം ക്ഷേത്രത്തില്‍നിന്നു പുറപ്പെടുന്നു.

വൈക്കം: തലയാഴം എന്‍.എസ്.എസ്. മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ സമുദായങ്ങളുടെ സഹകരണത്തോടെ ശരണമന്ത്രജപയാത്ര നടത്തി. ഹൈന്ദവാചാരങ്ങളുടെ സംരക്ഷണവും ശബരിമലയുടെ വിശുദ്ധിയും കാത്തുസൂക്ഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ നാമജപയാത്രയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. കാളീശ്വരം ക്ഷേത്രത്തില്‍നിന്നും പുറപ്പെട്ട ജപയാത്ര ഉല്ലല ഓംകാരേശ്വരം ക്ഷേത്ര ജംഗ്ക്ഷനില്‍ എത്തി ഉല്ലല പുതിയകാവ് ക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്ന് സമൂഹ പ്രാര്‍ത്ഥന നടത്തി. മേഖല ചെയര്‍മാന്‍ എം.ഗോപാലകൃഷ്ണന്‍ പ്രഭാഷണം നടത്തി. യൂണിയന്‍ കമ്മിറ്റി അംഗം കെ.എസ്. സാജുമോന്‍, കരയോഗം ഭാരവാഹികളായ രാമചന്ദ്രന്‍പിള്ള, കെ.സി. ഗോപാലകൃഷ്ണന്‍ നായര്‍, അരുണ്‍ കുമാര്‍, മുരളി വൈഷ്ണവം, വിജയലക്ഷ്മി, ചന്ദ്രമോഹനന്‍, സാവിത്രിയമ്മ, വിദ്യ, സിന്ധു, മായ, ശബരിമല മുന്‍ മേല്‍ശാന്തി പി.ജെ. നാരായണന്‍ നമ്പൂതിരി, സത്യനാഥന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്കി. കെ.പി.എം.എസ്. വിശ്വകര്‍മ്മസഭ, ധീവരസഭ എന്നീ സംഘടന പ്രതിനിധികളും പങ്കെടുത്തു.