Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനിശ്ചിതകാല നിലനില്‍പ് സമരം ശക്തമാക്കാന്‍ സമര സഹായസമിതി തീരുമാനിച്ചു.
10/02/2016

വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സംസ്ഥാന പട്ടികവര്‍ഗ മഹാസഭയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിന് മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാല നിലനില്‍പ് സമരം ശക്തമാക്കാന്‍ സമര സഹായസമിതി തീരുമാനിച്ചു. ഭൂരഹിതരമായ മുഴുവന്‍ പട്ടികവര്‍ഗക്കാര്‍ക്കും ഭൂമി നല്‍കണമെന്നും എംപ്ലോയ്‌മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജോലി നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള സമരം ഒരു മാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ പ്രശ്‌നപരിഹാരത്തിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് സമരസമിതി കണ്‍വീനര്‍ പി.കെ വേണു, പി.പുഷ്‌ക്കരന്‍, കെ.ഗുപ്തന്‍ എന്നിവര്‍ അറിയിച്ചു. നാളെ വൈകുന്നേരം കച്ചേരിക്കവലയില്‍ നടക്കുന്ന ജനകീയ പ്രതിഷേധയോഗം കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ നീലകണ്ഠന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.