Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവം നവംബര്‍ 17 ന്
16/11/2015
ഉദയനാപുരം ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിന് മുന്നോടിയായി നടത്തിയ കൊടിക്കൂറ സമര്‍പ്പണം എക്‌സലന്റ് സ്ഥാപന ഉടമ പ്രതാപ വര്‍മ്മ നിര്‍വ്വഹിക്കുന്നു
ഉദയനാപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവം നവംബര്‍ 17 ന് കൊടികയറി ആരംഭിക്കും. തന്ത്രി പ്രമുഖരായ ഭദ്രകാളി മററപ്പള്ളി നാരായണന്‍ നമ്പൂതിരിയുടെയും മേക്കാട് നാരായണന്‍ നമ്പൂതിരിയുടെയും മുഖ്യ കാര്‍മ്മികത്വത്തില്‍ നവംബര്‍ 17 ന് രാവിലെ 8.30 നും 10.30 നും ഇടയ്ക്കാണ് കൊടികയററം. പ്രസിദ്ധമായ തൃക്കാര്‍ത്തിക നവംബര്‍ 25 ന്. നവംബര്‍ 26 ന് നടക്കുന്ന ആറാട്ടോടുകൂടി ഉത്സവം സമാപിക്കും. ഒന്നാം ദിവസം ഗണേശ സഹസ്രനാമജപം, പുരാണ പാരായണം, ഭാഗവതപാരായണം, കോട്ടയം സ്വാമിനാഥന്റെ പാട്ടുകച്ചേരി, വിളക്ക്, കൊക്കോതമംഗലം ഹരിശ്രീ കലാസമിതിയുടെ പുറത്തുചാട്ടം, കൊടിപ്പുറത്ത് വിളക്ക് എന്നിവയും രണ്ടാം ദിവസം ശ്രീബലി, പുരാണ പാരായണം, പഞ്ചവാദ്യം, വിളക്ക്, വൈക്കം വിജയലക്ഷ്മിയുടെ സംഗീത സദസ്സ് എന്നിവയും മൂന്നാം ദിവസം പാരായണം, ശ്രീബലി, പ്രഭാഷണം, തോട്ടകം എന്‍ എസ് എസ് വനിതാസമാജത്തിന്റെ തിരുവാതിരകളി, വൈക്കം കെ എസ് രാജേഷിന്റെ പുല്ലാങ്കുഴല്‍ കച്ചേരി, വിളക്ക്, കൊക്കോതമംഗലം ഹരിശ്രീ കലാസമിതിയുടെ പുറത്തുചാട്ടം എന്നിവയും, നാലാം ദിവസം പാരായണം, ശ്രീബലി, ഉത്സവബലി ദര്‍ശനം, രമ്യാ രാധാകൃഷ്ണന്റെ ഓട്ടംതുള്ളല്‍, പ്രഭാഷണം, വിഷ്ണു പ്രശാന്ത് & പാര്‍ട്ടിയുടെ വയലിന്‍ സോളോ, ഉദയനാപുരം പരാശക്തി ഡാന്‍സ് ഗ്രൂപ്പിന്റെ ക്ലാസിക്കല്‍ ഡാന്‍സ്, വിളക്ക് എന്നിവയും അഞ്ചാംദിവസം ശ്രീബലി, പാരായണം, തെക്കേമുറി എന്‍ എസ് എസ് വനിതാസമാജത്തിന്റെ തിരുവാതിരകളി, ക്ലാസിക്കല്‍ ഡാന്‍സ്, വിളക്ക്, തിരുവനന്തപുരം കലാക്ഷേത്രയുടെ നൃത്തനാടകം എന്നിവയും, ആറാംദിവസം പാരായണം, ശ്രീബലി, ഭക്തിഗാനമഞ്ജരി, ക്ലാസിക്കല്‍ ഡാന്‍സ്, വലിയ വിളക്ക് എന്നിവയും, ഏഴാം ദിവസം പാരായണം, ശ്രീബലി, ഉത്സവബലിദര്‍ശനം, ഇടനാട് രാജന്‍നമ്പ്യാരുടെ പാടകം, കാഴ്ച ശ്രീബലി, വൈക്കം ചന്ദ്രമാരാര്‍ & പാര്‍ട്ടി അവതരിപ്പിക്കുന്ന മേജര്‍സെററ് പഞ്ചവാദ്യം, ജുഗല്‍ബന്തി, വിളക്ക് (തെക്കുംചേരിമേല്‍ എഴുന്നള്ളിപ്പ്)എന്നിവയും എട്ടാം ദിവസം പാരായണം, കുലവാഴ പുറപ്പാട്, തേരോഴി രാമക്കുറുപ്പ് & പാര്‍ട്ടിയുടെ മേജര്‍സെററ് പഞ്ചാരിമേളം, നൃത്തനൃത്ത്യങ്ങള്‍, കഥകളി, വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പ് എന്നിവയും തൃക്കാര്‍ത്തിക ദിവസമായ 25 ന് രാവിലെ 6 മണിക്ക് തൃക്കാത്തിക ദര്‍ശനം, ഭക്തിഗാന സുധ, നാമസങ്കീര്‍ത്തനലഹരി, പ്രസാദ ഊട്ട്, പാരായണം, ക്ലാസിക്കല്‍ ഡാന്‍സ്, ചെന്നൈ ശ്രീകാന്ത് & പാര്‍ട്ടി അവതരിപ്പിക്കുന്ന സംഗീത സദസ്സ്, തൃക്കാര്‍ത്തിക വിളക്ക്, വലിയ കാണിക്ക, വെടിക്കെട്ട് എന്നിവയുമാണ് പരിപാടികള്‍. പത്താം ദിവസം വൈകിട്ട് 5 മണിക്ക് ആറാട്ട് എഴുന്നള്ളിപ്പും, രാത്രി 10 ന് വൈക്കം ക്ഷേത്രത്തില്‍ കൂടിപ്പൂജ വിളക്കും നടത്തും.