Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുള്ളി സന്ധ്യവേല നാളെ സമാപിക്കും.
20/10/2018
വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളിസന്ധ്യാവേലയുടെ മൂന്നാം ദിവസം നടന്ന എഴുന്നള്ളിപ്പ്.

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിനു മുന്നോടിയായി നടക്കുന്ന പുള്ളി സന്ധ്യവേല നാളെ സമാപിക്കും. അഷ്ടമിക്ക് കൊടികയറുന്നതിന് മുന്‍പ് നാലു വീതം പുള്ളി സന്ധ്യ വേലയും മുഖസന്ധ്യ വേലയും നടത്തണമെന്നാണ് ആചാരം. കൂടാതെ നാലു സമൂഹങ്ങളുടെ സന്ധ്യവേലയും ഉണ്ട്. വൈക്കം സമൂഹത്തിനും വടയാര്‍ സമൂഹത്തിനും ഒറ്റപ്പണം സമര്‍പ്പിക്കല്‍ എന്ന ചടങ്ങും ഉണ്ട്. വിജയദശമി നാളില്‍ നടന്ന മൂന്നാം ദിവസത്തെ പുളളി സന്ധ്യവേല കണ്ട് വൈക്കത്തപ്പന്റെ അനുഗ്രഹം വാങ്ങുവാന്‍ ധാരാളം ഭക്തര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട്ട് നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ ടി.ഡി നാരായണന്‍ നമ്പൂതിരി, ടി.എസ് നാരായണന്‍ നമ്പൂതിരി, ശ്രീധരന്‍ നമ്പൂതിരി, അനൂപ് നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ ശതകലശം ഉള്‍പ്പടെയുള്ള അഭിഷേകങ്ങളും വിശേഷാല്‍ പൂജകളും നടത്തിയതിനു ശേഷം കിഴക്കേടത്ത് വിഷ്ണു ശ്രീബലിക്കായി വൈക്കത്തപ്പനെ എഴുന്നള്ളിച്ചു. ഗജവീരന്‍ തിരുനക്കര ശിവന്‍ ഭഗവാന്റെ തങ്ക തിടമ്പേറ്റി ശ്രീബലി ക്ഷേത്രത്തിന് മൂന്നു വലം വച്ചു. വൈക്കം വേണു ചെട്ടിയാര്‍, വടയാര്‍ അനില്‍കുമാര്‍, ടി.വി പുരം പ്രകാശന്‍, വെച്ചൂര്‍ രാജേഷ് കാര്‍ത്തിക് എന്നിവരും കലാപീഠം വിദ്യാര്‍ത്ഥികളും മേളം ഒരുക്കി. സന്ധ്യ വേല ചടങ്ങുകള്‍ക്ക് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ പ്രാസാദ് ആര്‍.നായര്‍, വി.രാജീവ് കുമാര്‍, എം.എസ് വിനോദ്, അജികുമാര്‍, ജയകുമാര്‍ കാരിക്കോട്, സുരേന്ദ്രന്‍ എന്നിവര്‍ നേത്യത്വം നല്‍കി.