Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുണ്ടാര്‍ 7-ാം ബ്ലോക്കില്‍ കര്‍ഷക കൂട്ടായ്മയില്‍ കൃഷിയിറക്കി
20/10/2018
മുണ്ടാര്‍ 7-ാം ബ്ലോക്കില്‍ കര്‍ഷക കൂട്ടായ്മയില്‍ നടത്തുന്ന നെല്‍കൃഷിയുടെ വിത്തുപാകല്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ദീര്‍ഘകാലമായി തരിശായി കിടക്കുന്ന മുണ്ടാര്‍ 7-ാം ബ്ലോക്കില്‍ കര്‍ഷക കൂട്ടായ്മയില്‍ കൃഷിയിറക്കുന്നു. തലയാഴം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് കൃഷി നടപ്പാക്കുന്നത്. മുണ്ടാര്‍ പാടശേഖരങ്ങളെ തരിശു രഹിത കാര്‍ഷിക മേഖലയാക്കുവാനുള്ള ലക്ഷ്യത്തോടെ ആദ്യ ഘട്ടത്തില്‍ 60 ഏക്കര്‍ സ്ഥലത്താണ് നിലമൊരുക്കി കൃഷി നടത്തുന്നത്. കൃഷിയുടെ വിത്ത് പാകല്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ. ജയകുമാരി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ എന്‍.ആര്‍. അനീഷ് കുമാര്‍, സംഘം പ്രസിഡന്റ് സനല്‍ കുമാര്‍, സെക്രട്ടറി സോമന്‍, എം.ഉഷാകുമാരി, മായാ ഷാജി, ഷീജ ബൈജു എന്നിവര്‍ പങ്കെടുത്തു.