Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിലാസ്ഥാപനം നടത്തി
20/10/2018
വടയാര്‍ കിഴക്കേക്കര 912-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം നിര്‍മ്മിക്കുന്ന ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍. വിനോദ് കുമാര്‍ നിര്‍വഹിക്കുന്നു.

വൈക്കം: വടയാര്‍ കിഴക്കേക്കര 912-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം നിര്‍മ്മിക്കുന്ന ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍. വിനോദ് കുമാര്‍ നിര്‍വഹിച്ചു. രണ്ട് നിലകളോടെ നിര്‍മ്മിക്കുന്ന കെട്ടിടത്തിന് 20 ലക്ഷം രൂപയാണ് ചെലവ്. പ്രസിഡന്റ് എന്‍.പി. പ്രേം കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ കെ.എസ്. സാജുമോന്‍, വേണുഗോപാല്‍, മേഖലാ പ്രസിഡന്റ് എം.അനില്‍ കുമാര്‍, കരയോഗം സെക്രട്ടറി പി.ആര്‍. ആനന്ദക്കുട്ടന്‍,വനിതാ സമാജം പ്രസിഡന്റ് കെ.കെ. ബേബി, സെക്രട്ടറി സ്മിത മണി എന്നിവര്‍ പങ്കെടുത്തു.