Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മോഴിക്കോട് ശ്രീകുമാരമംഗലപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം 28ന്
20/10/2018
മോഴിക്കോട് ക്ഷേത്രത്തിലെ സപ്താഹയജ്ഞവേദിയുടെ കാല്‍നാട്ട് കര്‍മ്മം എസ്. എന്‍. ഡി. പി. യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ പി. പി. സന്തോഷ് നിര്‍വഹിക്കുന്നു.

വൈക്കം: കണ്ണുകെട്ടുശ്ശേരി 115-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗം വക മോഴിക്കോട് ശ്രീകുമാരമംഗലപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ 28ന് തുടങ്ങുന്ന ഭാഗവത സപ്താഹയജ്ഞവേദിയുടെ കാല്‍നാട്ട് കര്‍മ്മം എസ്.എന്‍.ഡി.പി. യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ പി.പി. സന്തോഷ് നിര്‍വഹിച്ചു. യജ്ഞാചാര്യന്‍ മുണ്ടക്കയം മധുവിന്റെ നേതൃത്വത്തിലാണ് 28 മുതല്‍ നവംബര്‍ 4 വരെ സപ്താഹം നടത്തുന്നത്. കാല്‍നാട്ടു ചടങ്ങില്‍ ഹംസാനന്ദന്‍ തന്ത്രി, മേല്‍ശാന്തി മഹേഷ്, ക്ഷേത്രം പ്രസിഡന്റ് പി.വി. റോയി, സെക്രട്ടറി കെ.എസ്. സലിന്‍കുമാര്‍, വൈസ് പ്രസിഡന്റ് കുഞ്ഞുമോന്‍, സാബു, രഞ്ജിത്ത്, അനില്‍ കുമാര്‍, അമ്പിളി, ജ്യോതി, വി. ടി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.