Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദ്വിദിന പരിസ്ഥിതി പഠന ക്യാമ്പ് സംഘടിപ്പിച്ചു.
19/10/2018

വൈക്കം: മടിയത്ര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന പരിസ്ഥിതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.എന്‍ ശ്രീകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ കൗണ്‍സിലര്‍ സൗദാമിനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ജി.എസ് ജിഷ ആശംസ പ്രസംഗം നടത്തി. എന്‍.എസ്.എസ് എറണാകുളം റീജിയണല്‍ കോ-ഓര്‍ഡിനേറ്റര്‍ ശിവപ്രസാദ്, ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ജീസ് പി പോള്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. എന്‍.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നഗരസഭാതിര്‍ത്തിയിലെ ആയിരത്തോളം ഭവനങ്ങള്‍ സന്ദര്‍ശിച്ച് മാലിന്യ സംസ്‌കരണ വിവരശേഖരണവും നടത്തി.