Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവമി വിളക്കിന്റെ ദീപപ്രകാശനം
19/10/2018
ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ നവമി വിളക്കിന്റെ ദീപപ്രകാശനം ദേവസ്വം പ്രസിഡന്റ് പി.വി. ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ നവമി വിളക്കിന്റെ ദീപപ്രകാശനം ദേവസ്വം പ്രസിഡന്റ് പി.വി. ബിനേഷ് നിര്‍വഹിച്ചു. ക്ഷേത്രത്തിന്റെ ചുറ്റുപ്രദേശങ്ങളില്‍ നൂറുകണക്കിന് നിലവിളക്കുകള്‍ തെളിയിച്ചു. പിണ്ടിവിളക്കുകള്‍ തെളിയിച്ച് ദീപക്കാഴ്ചയും ഒരുക്കി. നിരവധി കലാകാരന്മാര്‍ പങ്കെടുത്ത സംഗീധാരാധനയും ഉണ്ടായിരുന്നു. സെക്രട്ടറി കെ.വി. പ്രസന്നന്‍, ചെയര്‍മാന്‍ കെ.എസ്. പ്രീജു, കണ്‍വീനര്‍ കെ.എസ്. സാജു കോപ്പുഴ, വൈസ് പ്രസിഡന്റ് രമേശ് പി. ദാസ്, മേല്‍ശാന്തി വിഷ്ണു, കെ.വി. പ്രകാശന്‍, പി.ടി. നടരാജന്‍, ബിജു, സി.ജി. ബേബി എന്നിവര്‍ നേതൃത്വം നല്‍കി.