Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഞ്ചരത്‌ന കീര്‍ത്തന ആലാപനം നടത്തി
19/10/2018
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വടയാര്‍ സമൂഹത്തില്‍ വൈക്കത്തപ്പന്‍ സംഗീത സേവാസംഘം അവതരിപ്പിച്ച പഞ്ചരത്‌ന കീര്‍ത്തനാലാപനം.

വൈക്കം: വടയാര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വൈക്കത്തപ്പന്‍ സംഗീത സേവാസംഘം അവതരിപ്പിച്ച ത്യാഗരാജ പഞ്ചരത്‌ന കീര്‍ത്തന ആലാപനം ആസ്വാദകരുടെ മനം കവര്‍ന്നു. വൈക്കം ഗിരീഷ് വര്‍മ്മ, സാബു കോക്കാട്ട്, വൈക്കം റെജി, വൈക്കം കണ്ണന്‍, രാധിക, സുമ, എന്നിവരുടെ ആലാപനത്തിന് വൈക്കം മനോജ്, നരേന്ദ്ര ബാബു, പവിത്രന്‍, വൈക്കം ഷൈന്‍ കുമാര്‍, ഡോ. ശ്രീനി, വൈക്കം അജിത്ത് കുമാര്‍, വൈക്കം റോയി എന്നിവര്‍ മേളമൊരുക്കി. സമൂഹം പ്രസിഡന്റ് എം.ഈശ്വരയ്യര്‍, സെക്രട്ടറി പി. പത്‌നാഭയ്യര്‍, ട്രഷറര്‍ മറ്റക്കാട്ട് ലക്ഷ്മണയ്യര്‍, ഡോ. എന്‍.പി. ശര്‍മ്മ, കൃഷ്ണയ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി.