Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഴമ്പെട്ടി കോളനിക്ക് സഹായഹസ്തവുമായി ഇംഗ്ലണ്ടിലെ മലയാളി സമൂഹമെത്തി.
19/10/2018
യു.കെയിലെ പ്രവാസികള്‍ തലയോലപ്പറമ്പ് പഞ്ചായത്തിലെ പഴമ്പെട്ടി കോളനിയില്‍ നല്‍കിയ സഹായധന കിറ്റുകളുടെ വിതരണോദ്ഘാടനം ഡി.വൈ.എസ്.പി കെ.സുഭാഷ് നിര്‍വഹിക്കുന്നു.

വൈക്കം: പ്രളയം ദുരിതം വിതച്ച തലയോലപ്പറമ്പ് പഞ്ചായത്തിലെ പഴമ്പെട്ടി കോളനിക്ക് സഹായഹസ്തവുമായി ഇംഗ്ലണ്ടിലെ മലയാളി സമൂഹമെത്തി. യു.കെയിലെ സാംസ്‌കാരിക പ്രവര്‍ത്തകരായ ടോണി ചെറിയാന്‍, ഷാജന്‍ ജോസഫ്, അഡ്വ. രാജീവ് പണിക്കര്‍ എന്നിവരും കുടുംബാംഗങ്ങളുമാണ് കോളനി നിവാസികള്‍ക്ക് ആശ്വാസം പകരാന്‍ എത്തിയത്. പഴമ്പെട്ടി ജങ്ഷനില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡി.വൈ.എസ്.പി കെ.സുഭാഷ്, തെരഞ്ഞെടുത്ത നൂറോളം കുടുംബങ്ങള്‍ക്ക് സഹായധന കിറ്റുകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം വി.കെ രവി, മാധ്യമ പ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍, കെ.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.