Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുതിയ കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങി.
19/10/2018
തലയോലപ്പറമ്പ് എ.ജെ ജോണ്‍ സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു.

വൈക്കം: സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട എ.ജെ ജോണ്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങി. മൂന്നുകോടി രൂപ മുതല്‍മുടക്കില്‍ പണിയുന്ന കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എം.എ അക്ബര്‍ അധ്യക്ഷത നിര്‍വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, വൈസ് പ്രസിഡന്റ് തുളസി മധുസൂദനന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എന്‍ സന്തോഷ്, വാര്‍ഡ് മെമ്പര്‍ ഷിജി വിന്‍സന്റ്, ബി.പി.ഒ സുവര്‍ണന്‍, കോ-ഓര്‍ഡിനേറ്റര്‍ പ്രസാദ്, പ്രിന്‍സിപ്പാള്‍ കെ.ശ്രീകല ഹെഡ്മിസ്ട്രസ്സ് ഇന്‍ ചാര്‍ജ് ഡോ. യു.ഷംല, എസ്.എം.ഡി.സി ചെയര്‍മാന്‍ ജോണ്‍ വി.ജോസഫ്, സ്‌കൂള്‍ ചെര്‍പേഴ്‌സണ്‍ അക്‌ലീമ എം.ജാവേദ് എ.പി അഭിരാമി എന്നിവര്‍ പങ്കെടുത്തു.