Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണ പ്രാര്‍ത്ഥനാലയത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി
17/10/2018
ടൗണ്‍ നോര്‍ത്ത് 1184-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗത്തിലെ പ്രാര്‍ത്ഥനാലയത്തില്‍ തുടങ്ങിയ നവരാത്രി ആഘോഷം എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടൗണ്‍ നോര്‍ത്ത് 1184 -ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെയും 804 -ാം നമ്പര്‍ യൂത്ത്മൂവ്‌മെന്റിന്റെയും നേതൃത്വത്തില്‍ ശ്രീനാരായണ പ്രാര്‍ത്ഥനാലയത്തില്‍ നടത്തുന്ന നവരാത്രി ആഘോഷങ്ങള്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നീലാംബരന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഡി. ഉണ്ണി, ബിജു വി. കണ്ണേഴന്‍, അംബിക ദിലീപ്, അര്‍ജ്ജുന്‍ അജയകുമാര്‍, നിഷാ രൂപേഷ്, മഹേഷ് തോട്ടായപ്പള്ളി, അനൂപ് വൈക്കം എന്നിവര്‍ പങ്കെടുത്തു. ബുധനാഴ്ച വൈകിട്ട് വൈക്കം നന്ദനന്‍ പൂജവയ്പ്പ് പ്രഭാഷണം നടത്തി. 18ന് വൈകിട്ട് 6ന് പിന്നല്‍ തിരുവാതിര, അത്താഴവിരുന്ന്, 19ന് രാവിലെ 7.30ന് വിദ്യാരംഭം, സരസ്വതിപൂജ, 8.30ന് വൈക്കം ക്ഷേത്രം മേല്‍ശാന്തി പി. ഡി. നാരായണന്‍ നമ്പൂതിരിയും ഡോ. ശശിധരനും കുട്ടികളെ ആദ്യാക്ഷരം എഴുതിക്കും. 10ന് പാരായണം, ഭജന്‍, 20ന് രാവിലെ 10.30ന് ഗുരുപൂജ, തുടര്‍ന്ന് പ്രസാദം ഊട്ട് എന്നിവയും നടക്കും.