Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തറക്കല്ല് ഇടീല്‍ നിര്‍വഹിച്ചു
17/10/2018

വൈക്കം: ആക്കരപ്പാടം ഗവണ്‍മെന്റ് യൂ.പി സ്‌കൂളില്‍ പുതുതായി പണിയുന്ന ഡൈനിംഗ് മുറിയ്ക്ക് തറക്കല്ല് ഇടീല്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അനിജി പ്രസാദും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനനും ചേര്‍ന്ന് നിര്‍വ്വഹിച്ചു. അനിജി പ്രസാദ് അനുവദിച്ചു കൊടുത്ത 10 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം പണിയുന്നത്. സ്‌കൂളിലെ കുട്ടികള്‍ക്ക് പ്രഭാതഭക്ഷണവും, ഉച്ചയൂണും, സായാഹ്നഭക്ഷണവും കഴിക്കുന്നതിന് വേണ്ടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിച്ച അനിജി പ്രസാദിനെ സ്‌കൂള്‍ വികസനസമിതി, പി.റ്റി.എ, എം.പി.റ്റി.എ, എസ്.എം.സി എന്നീ കമ്മറ്റികള്‍ അഭിനന്ദിച്ചു. യോഗത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നടേശന്‍ ഇ.ആര്‍, വികസനസമിതിയംഗം എ.പി നന്ദകുമാര്‍, പി.എന്‍ ദാസന്‍, പി.മുകുന്ദന്‍, പി.ഡി സാബു എന്നിവര്‍ സംസാരിച്ചു.