Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ ക്ഷണിച്ചു.
17/10/2018

തലയോലപ്പറമ്പ്: ജനകീയാസൂത്രണ പദ്ധതി പ്രകാരം വെള്ളൂര്‍ കൃഷിഭവന്‍ വഴി നടപ്പിലാക്കുന്ന തെങ്ങ്കൃഷിക്കുള്ള വളം, വാഴ കൃഷിക്കുള്ള വളം, ജാതി കൃഷിക്കുള്ള ജൈവവളം, കിഴങ്ങ് വര്‍ഗ വിതരണം, പച്ചക്കറിതൈ വിതരണം, ജലസേചന പമ്പ് സെറ്റ് എന്നീ സ്‌കീമുകളിലേക്ക് ഗ്രാമസഭ ഗുണഭോക്തൃ ലിസ്റ്റ് പ്രകാരമുള്ള കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വെള്ളൂര്‍ പഞ്ചായത്തുപരിധിയില്‍ ഉള്‍പ്പെടുന്ന അപേക്ഷകര്‍ 2018-19 വര്‍ഷത്തെ കരമടച്ച രസീതിന്റെ കോപ്പി, ആധാര്‍ കാര്‍ഡിന്റെ കോപ്പി, റേഷന്‍ കാര്‍ഡിന്റെ കോപ്പി, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി തുടങ്ങിയ രേഖകള്‍ സഹിതം 31 മുന്‍പായി വെള്ളൂര്‍ കൃഷി ഭവനില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.