Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാടന്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു.
16/10/2018
അക്കരപ്പാടം ഗവണ്‍മെന്റ് യൂ.പി സ്‌കൂളില്‍ സംഘടിപ്പിച്ച ഭക്ഷ്യമേളയുടെ ഉദ്ഘാടനം ബ്ലോക്ക് മെമ്പര്‍ അനിജി പ്രസാദ് നിര്‍വഹിക്കുന്നു.

വൈക്കം: അക്കരപ്പാടം ഗവണ്‍മെന്റ് യൂ.പി സ്‌കൂളില്‍ ലോക ഭക്ഷ്യദിനത്തില്‍ നാടന്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു. സ്‌കൂളിലെ മുഴുവന്‍ കുട്ടികളും വിവിധങ്ങളായ നാടന്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ തയ്യാറാക്കി കൊണ്ടുവന്നപ്പോള്‍ സ്‌കൂളിന്റെ വരാന്തയിലും മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിലും വിസ്മയകരമായ നാടന്‍ഭക്ഷണ വസ്തുക്കള്‍ കൊണ്ട് സ്റ്റാളുകള്‍ നിറഞ്ഞു. തക്കാളി ചമ്മന്തി, ബീറ്റ്‌റൂട്ട് ചമ്മന്തി, കേസരി കേക്ക്, പനിക്കൂര്‍ക്ക ബജ്ജി, ഏത്തപ്പഴം ലഡ്ഡു, ഏത്തപ്പഴം പായസം, ഈന്തപ്പഴം അച്ചാര്‍ ഉള്‍പ്പെടെ 300 ഇനം ഭക്ഷണ വസ്തുക്കള്‍ സ്റ്റാളുകളില്‍ ഉണ്ടായിരുന്നു. നാടന്‍ ഭക്ഷ്യമേളയോടനുബന്ധിച്ച് നടന്ന യോഗത്തിന് പി.ടി.എ പ്രസിഡന്റ് സമ്പത്ത് എ.എസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ അനിജി പ്രസാദ് ഭക്ഷ്യമേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സാബു പി മണലൊടി, എ.പി നന്ദകുമാര്‍, പി.എന്‍ ദാസന്‍, ശശിധരന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇ.ആര്‍ നടേശന്‍, സബീന എ അലി എന്നിവര്‍ സംസാരിച്ചു.